ഗുരുവായൂരില്‍ ദേവസ്വം ആനകള്‍ക്കുള്ള സുഖചികിത്സ ആരംഭിച്ചു

ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. അക്ബര്‍ എംഎല്‍എ മുഖ്യാതിഥിയായി. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജ സുധന്‍, ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.പി.വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു. ആന ചികിത്സ വിദഗ്ദ്ധരായ ഡോ. പി.ബി. ഗിരിദാസ്, ഡോ. ടി.എസ്. രാജീവ്, ഡോ. എം.എന്‍. ദേവന്‍ നമ്പൂതിരി, ഡോ. കെ. വിവേക് എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുഖചികിത്സ. ലോക വെറ്ററിനറി ഭൂപടത്തില്‍ ഇടംപിടിച്ച ചികിത്സാക്രമമാണ് ഗുരുവായൂര്‍ ദേവസ്വം ആനകള്‍ക്കുള്ള സുഖചികിത്സ. വര്‍ഷം തോറും ആനകള്‍ക്ക് സുഖചികിത്സ നല്‍കുന്ന ദേവസ്വം ഗജപരിപാലന പദ്ധതി തുടങ്ങിയിട്ട് മുപ്പത്തിയഞ്ച് വര്‍ഷമായി.

ADVERTISEMENT