കാപ്പാ നിയമം ലംഘിച്ച യുവാവിനെ കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തു

കാപ്പാ നിയമം ലംഘിച്ച യുവാവിനെ കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമ പ്രകാരം തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കു ലംഘിച്ച, കടവല്ലൂര്‍ ആല്‍ത്തറ നെല്ലിക്കല്‍ 27 വയസുള്ള അജിത്താണ് അറസ്റ്റിലായത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലിസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ADVERTISEMENT