പാതയോരത്ത് നിന്നിരുന്ന മരത്തിന്റെ കൊമ്പ് കെട്ടിടത്തിന് മുകളിലേക്ക് വീണ് ഒഴിവായത് വന്‍ അപകടം

പെരുമ്പിലാവില്‍ പാതയോരത്ത് നിന്നിരുന്ന മരത്തിന്റെ കൊമ്പ് കെട്ടിടത്തിന് മുകളിലേക്ക് വീണു ഒഴിവായത് വലിയ അപകടം.
ബുധനാഴ്ച രാത്രി ഏഴുമണിയോടെ ശക്തമായ കാറ്റിനെ തുടര്‍ന്ന് അന്‍സാര്‍ ആശുപത്രിക്കു സമീപമുള്ള മരം വീണത്. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളില്‍ തട്ടി നിന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.കെട്ടിടത്തിന് മുകളിലും താഴെയുമായി നിരവധി സ്ഥാപനങ്ങള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. പാതയോരങ്ങളില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതികള്‍ക്ക് അധികൃതര്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മരക്കൊമ്പുകള്‍ മുറിച്ചുമാറ്റുന്നതിന്ന്ആവശ്യമായ നടപടികള്‍ അധികൃതര്‍ ഉടന്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു.

ADVERTISEMENT