അന്‍സാര്‍ കോളേജ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്ലോമ കോഴ്‌സിന്റെ ആദ്യ ബാച്ച് കോഴ്സ്സ് കംപ്ലീഷന്‍ സെറിമണി നടത്തി. അന്‍സാര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ കെ സുബൈര്‍ ഉത്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ജംഷീന കെ അധ്യക്ഷത വഹിച്ചു.അഡ്മിനിസ്‌ട്രെറ്റര്‍ ജലീല്‍ പി, സഫ ചാരിറ്റബിള്‍ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം അബ്ദുല്‍ കരീം, ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി കെ എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ മിഷാന സ്വാഗതവും,റിനി നന്ദിയും പറഞ്ഞു.