കാണിപ്പയ്യൂരില്‍ ഗൃഹനാഥനെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കുന്നംകുളം കാണിപ്പയ്യൂരില്‍ ഗൃഹനാഥനെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മുന്‍ കുന്നംകുളം നഗരസഭ കൗണ്‍സിലര്‍ ഇന്ദിരയുടെ ഭര്‍ത്താവ് കാണിപ്പയ്യൂര്‍ സ്വദേശി ലതഭവനില്‍ 65 വയസ്സുള്ള ശശികുമാറിനെയാണ് ഇന്നലെ രാവിലെ എട്ടുമണിയോടെ തെരുവ് നായ ആക്രമിച്ചത്. തുടര്‍ന്ന് ചത്ത നിലയില്‍ കണ്ടെത്തിയ തെരുവ് നായയെ തൃശ്ശൂരില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി കുന്നംകുളം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.സോമശേഖരന്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. വീടിനു മുന്‍പില്‍ നില്‍ക്കുകയായിരുന്ന ശശികുമാറിനെ തെരുവതായ പാഞ്ഞെത്തി കയ്യില്‍ കടിക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ ശശികുമാര്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമകാരിയായ തെരുവുനായ മേഖലയിലെ മറ്റ് തെരുവ് നായകളെ ആക്രമിച്ചതായും മറ്റു ജനങ്ങളെ ആക്രമിക്കാന്‍ ശ്രമം നടത്തിയതായും നാട്ടുകാര്‍ പറഞ്ഞു.

 

ADVERTISEMENT