25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam സത്യസന്ധത അവാര്‍ഡ് വിതരണവും, രാജ്യപുരസ്‌കാര്‍ പരീക്ഷ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടന്നു

സത്യസന്ധത അവാര്‍ഡ് വിതരണവും, രാജ്യപുരസ്‌കാര്‍ പരീക്ഷ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടന്നു

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സത്യസന്ധത അവാര്‍ഡ് വിതരണവും, രാജ്യപുരസ്‌കാര്‍ പരീക്ഷ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടന്നു. സ്‌കൂളില്‍ നിന്നോ സ്‌കൂളിന് പുറത്തു നിന്നോ തന്റേതല്ലാതെ ലഭിക്കുന്ന പണമോ വിലപിടിപ്പുള്ള വസ്തുക്കളോ സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിച്ചു സത്യസന്ധതയോടെ പെരുമാറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന സത്യസന്ധത അവാര്‍ഡിന് ഈ വര്‍ഷം 25 കുട്ടികളാണ് യോഗ്യത നേടിയത്. സ്‌കൂള്‍ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.സി വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു. വിദ്യാലയത്തിലെ അധ്യാപികയും തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ ആമക്കാവ് ഡിവിഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അധ്യാപിക ടി.കെ.നിതുവിനെ മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.സി. ആദരിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ടി.കെ. നിതു ടീച്ചര്‍ മെഡലുകള്‍ സമ്മാനിച്ചു. രാജ്യപുരസ്‌കാര്‍പരീക്ഷ വിജയികളായ സ്‌കൗട്ട് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ ഫാ. യാക്കോബ് ഒ.ഐ.സി അനുമോദിച്ചു.അധ്യാപകരായ രാംദാസ്, ബിനിന്‍, ശരണ്യ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!