രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ത്യ സഖ്യം നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുന്നംകുളം കോടതിയിലെ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗം ചേര്‍ന്നു. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് അംഗങ്ങളായ അഭിഭാഷകര്‍ നടത്തിയ ഐക്യദാര്‍ഢ്യ യോഗം കുന്നംകുളം കോടതിക്ക് മുന്പില് അഡ്വ. സി. ബി. രാജീവ് ഉദ്ഘാടനം ചെയ്തു. അഡ്വ. പ്രിനു. പി. വര്‍ക്കി അധ്യക്ഷനായി.അഭിഭാഷകരായ മാത്യു ചാക്കപ്പന് ഷിബു, റായിസ്, നേര്‍മ, ശ്യാംകുമാര്‍, തരുണി തുടങ്ങിയവര്‍ സംസാരിച്ചു.



