ചൊവ്വന്നൂര്‍ സെന്റ് ഗ്രീഗോറിയോസ് പള്ളിയിലെ പരുമല തിരുമേനിയുടെ 124 മത് ഓര്‍മ്മപെരുന്നാള്‍ സമാപിച്ചു.ഞായര്‍, തിങ്കള്‍
ദിവസങ്ങളിലായിരുന്നു പെരുന്നാളാഘോഷം.ഞായറാഴ്ച്ച വൈകീട്ട് 7 മണിക്ക് സന്ധ്യ നമസ്ക്കാരവും തുടര്‍ന്ന് പ്രദിക്ഷണവും, ആശിര്‍വാദവും വിവിധ ആഘോഷകമ്മറ്റികളുടെ പെരുന്നാള്‍ ആഘോഷവും നടന്നു. തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്കാരവും 9 മണിക്ക് വി മൂന്നിന്മേല് കുര്‍ബാനയും വൈകീട്ട് 4:30 മണിക്ക് ആഘോഷകമ്മറ്റികളയുടെ സമാപനം തുടര്‍ന്ന് ദേശം ചുറ്റിയുള്ള പ്രദിക്ഷിണത്തനു ശേഷം നേര്‍ച്ച സദ്യയോടെ പെരുന്നാള്‍ സമാപിച്ചു. വികാരി ഫാദര്‍ എഡ്വിവി സി.എം , കൈസ്ഥാനി എം സി റീഗന് , സെക്രട്ടറി സി സി വില്‍സണ്‍ തുടങ്ങിയ മാനേജിങ് കമ്മറ്റി അംഗങ്ങള്‍ നേതൃത്വം നല്കി.



