തൊഴിയൂര്‍ സി.എം.യു.പി സ്കൂളില്‍ ഈ വര്‍ഷത്തെ പിടിഎ ജനറല്‍ ബോഡി യോഗം
, സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റായിരുന്ന കെ വി നിര്‍മ്മലന്‍ അധ്യക്ഷനായി. പുതിയ വര്‍ഷത്തെ പിടിഎ ഭാരവാഹികളായി ടി ബി രമേശ് – പ്രസിഡന്റ്, പി.വി ഷബീഷ് – വൈസ് പ്രസിഡന്റ്, ആശാ ഷിബു – എംപിടിഎ പ്രസിഡന്റ്, അനു ജോസ് – എംപിടിഎ വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു. രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സും ഉണ്ടായി. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിഞ്ചു ജേക്കബ് ക്ലാസിന് നേതൃത്വം നല്കി. സ്കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാനും യോഗത്തില്‍ പ്രകാശനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് വിജി വില്യംസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിജി എ.എല്‍ നന്ദിയും പറഞ്ഞു.