അപകട ഭീഷണിയായ മരച്ചില്ലകള്‍ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തം

തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയിലെ പെരുമ്പിലാവ് മുതല്‍ കടവല്ലൂര്‍ വരെയുള്ള പാതയുടെ ഇരുവശങ്ങളിലായി അപകട ഭീഷണിയായി റോട്ടിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരക്കൊമ്പുകള്‍ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി തവണ നാട്ടുകാരും വിവിധ സംഘടനാ പ്രവര്‍ത്തകരും അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ചില സ്ഥലങ്ങളിലെ മരക്കൊമ്പുകള്‍ മാത്രമാണ് മുറിച്ചു മാറ്റിയത്. കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപം മൂന്നു മരങ്ങളാണ് വലിയ അപകട ഭീഷണിയിയി റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നത്. കൊരട്ടിക്കര ബദരിയ്യ ജുമാ മസ്ജിദിന് മുന്‍വശത്തെ മരത്തിന്റെ കൊമ്പുകളും പാതി പൊട്ടിയ നിലയിലാണ്. നടപടി വൈകിയാല്‍ ഗതാഗതത്തിന്റെയും ജനജീവിതത്തിന്റെയും സുരക്ഷയ്ക്ക് ഭീഷണിയാകും. അപകടങ്ങള്‍ തടയാന്‍ അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

ADVERTISEMENT