കുന്നംകുളം നിയോജക മണ്ഡലത്തിലെ പട്ടയമേളയുടെ സംഘാടക സമിതി രൂപികരണ യോഗം ചേര്‍ന്നു

 

കുന്നംകുളം നിയോജക മണ്ഡലത്തിലെ പട്ടയമേളയുടെ സംഘാടക സമിതി രൂപികരണ യോഗം കുന്നംകുളം മുനിസിപ്പാലിറ്റി ഹാളില്‍ ചേര്‍ന്നു. ജൂലായ് 15ന് കുന്നംകുളം ബോയ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയതില്‍ വെച്ച് നടക്കുന്ന പട്ടയമേള റവന്യു ഭവന വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. എ.സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാരവിന്ദ്രന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രന്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ രാമകൃഷ്ണന്‍, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ ഇ.എസ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, ജില്ലാ പഞ്ചായത്ത് അംഗം എ.വി വല്ലഭന്‍, കുന്നംകുളം തഹസില്‍ദാര്‍ ഹേമ ഒ.ബി തുടങ്ങിയവര്‍ പങ്കെടുത്തു

ADVERTISEMENT