ചാലിശേരി കുന്നത്തേരി ടി.പി. ഉണ്ണികൃഷ്ണന്‍ സ്മാരക പൗര്‍ണ്ണമി വായനശാല യുവജന വേദിയുടെ നേതൃത്വത്തില്‍ വായനപക്ഷാചരണ സമാപനവും ബഷീര്‍ അനുസ്മരണവും സംഘടിപ്പിച്ചു.ഏകപാത്ര നാടകശില്പി ഗോപിനാഥ് പാലഞ്ചേരി ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി കെ.കെ ദാസന്‍ അധ്യക്ഷനായി. ബാലവേദി അംഗങ്ങള്‍ അവതരിപ്പിച്ച കവിത , കഥ , ക്വിസ് എന്നിവയുംരാജലക്ഷ്മി, അന്‍വിത ദാസ് എന്നിവര്‍ ചേര്‍ന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവന്‍പഴം എന്ന കഥയെ ആസ്പദമാക്കി ലഘു നാടകവും അവതരിപ്പിച്ചു. ഗായത്രി രാമകൃഷ്ണന്‍ വായനാനുഭവങ്ങള്‍ പങ്കുവെച്ചു.യുവജന വേദി അംഗങ്ങള്‍ നേതൃത്വം നല്‍കി.