മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ സ്ഥാപക പിതാവ് കാട്ടുമാങ്ങാട്ട് അബ്രഹാം മാര്‍ കൂറിലോസ് വലിയ ബാവായുടെ 223 -മത് ഓര്‍മ്മപ്പെരുന്നാളിന് സഭാ ആസ്ഥാനമായ തൊഴിയൂര്‍ സെന്റ് ജോര്‍ജ്ജ് ഭദ്രാസന ഇടവക ദൈവാലയത്തില്‍ കൊടിയേറി. സഭാ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്താ കൊടിയേറ്റം നിര്‍വഹിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് പെരുന്നാളാഘോഷം. തിരുനാളിനോടനുബന്ധിച്ച് മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നല്‍കും. പൊതുസദ്യയും ഉണ്ടായിരിക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മെത്രാപ്പോലീത്താ പ്രധാന കാര്‍മികത്വം വഹിക്കും. ഇടവക വികാരിയും സഭാ വൈദീക ട്രസ്റ്റിയുമായ ഫാ.തോമസ് കുരിയന്‍, സഭാ സെക്രട്ടറി ബിനോയ് പി മാത്യു, അല്‍മായ ട്രസ്റ്റി ഗീവര്‍ മാണി, ഇടവക സെക്രട്ടറി സി വി ബാബു, ട്രഷറര്‍ കെ എസ് റെജി എന്നിവര്‍ നേതൃത്വം നല്‍കി.