25.2 C
Kunnamkulam
Thursday, August 20, 2026
Home Bureaus Erumapetty കടങ്ങോട് വടുക്കുമുറിയില്‍ നാട്ടുകാര്‍ നിര്‍മ്മിച്ച ജനകീയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കടങ്ങോട് വടുക്കുമുറിയില്‍ നാട്ടുകാര്‍ നിര്‍മ്മിച്ച ജനകീയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

173

കടങ്ങോട് വടുക്കുമുറിയില്‍ നാട്ടുകാര്‍ നിര്‍മ്മിച്ച ജനകീയ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ കെ.എ.അഭിലാഷ് നിര്‍വ്വഹിച്ചു. റോഡ് വികസന നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കിയിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ സമാഹാരിച്ച 65,000 രൂപ ചിലവഴിച്ചാണ് പുതിയത് നിര്‍മ്മിച്ചത്. ചടങ്ങിന് ശേഷം മധുര വിതരണം നടത്തി.കെ.എന്‍.മനോജ്, കെ.ആര്‍.നന്ദകുമാര്‍,എം.ജി.ജയന്‍, പി.കെ.ലക്ഷ്മണന്‍,ഒ.എ. സുബ്രഹ്മണ്യന്‍,എ.എസ് .ധനഞ്ജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!