ചാന്ദ്രദിനത്തോടനുബന്ധിച്ച് ജലറോക്കറ്റ് നിര്‍മ്മിച്ച് വിക്ഷേപണം നടത്തി

വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് സെന്റ് സിറില്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിനത്തോടനുബന്ധിച്ച് ജലറോക്കറ്റ് നിര്‍മ്മിച്ച് വിക്ഷേപണം നടത്തി. കുട്ടികള്‍ റോക്കറ്റിന്റെ നിശ്ചല രൂപങ്ങള്‍ നിര്‍മ്മിക്കുകയും പ്രദര്‍ശനം നടത്തുകയും ചെയ്തു. അധ്യാപകരായ ജിഷ , ഡാര്‍ലിംഗ്, അനശ്വര , ജിനു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT