കഞ്ചാവ് കൈവശം വെച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന യുവാവില്‍ നിന്നും ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നരക്കിലോ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് 55 ദിവസം ജയില്‍വാസം കഴിഞ്ഞ് ജാമ്യത്തില്‍ കഴിയുന്ന ചൊവ്വല്ലൂര്‍ സ്വദേശി കറുപ്പം വീട്ടില്‍ 24 വയസുള്ള അന്‍സാറിനെയാണ് 124.680 ഗ്രാം ഹാഷിഷ് ഓയിലുമായി ചാവക്കാട് എക്‌സൈസ് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി ജെ റന്റോയും സംഘവും ചേര്‍ന്ന് പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാമകൃഷ്ണന്‍, പ്രിവന്റ്റ്റീവ് ഓഫീസര്‍മാരായ ബാഷപജന്‍, ടി ആര്‍ സുനില്‍,എ എന്‍ ബിജു,എം എ അക്ഷയ് കുമാര്‍ , അബ്ദുല്‍ റഫീഖ്, സജിത എസ്. സിനി എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.