25.8 C
Kunnamkulam
Sunday, July 26, 2026
Home Bureaus Guruvayur അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ച നേതാക്കളെ ആദരിച്ചു

അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ച നേതാക്കളെ ആദരിച്ചു

സിപിഎം മണലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ച നേതാക്കളെ ആദരിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയ സെക്രട്ടറി പി എ രമേശന്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ടിവി ഹരിദാസന്‍ ആമുഖപ്രഭാഷണം നടത്തി. സി കെ സദാനന്ദന്‍, പിജി സുബിദാസ്, സി കെ ബേബി, ഇ കെ ദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അടിന്തരാവസ്ഥ കാലത്ത് ശിക്ഷ അനുഭവിച്ച കോട്ടിലങ്ങല്‍ കുമാരന്‍, ബക്കര്‍ അമ്പലത്തില്‍, ബാലന്‍ വലിയ പുരക്കല്‍ എന്നിവരെയാണ് ആദരിച്ചത്.

ADVERTISEMENT
error: Content is protected !!