എ പത്മനാഭന്‍ ഒന്നാം ചരമവാര്‍ഷിക ദിനം സി പി ഐ എം എയ്യാല്‍ ചിറ്റിലാംകാട് സൗത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു

 

തലപ്പിള്ളി താലൂക്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിക്കുകയും, സി പി .ഐ എം ജില്ലാ സെക്രട്ടറിയറ്റ് മെമ്പറായി ദീര്‍ഘകാലം പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവുമായിരുന്ന എ പത്മനാഭന്‍ ഒന്നാം ചരമവാര്‍ഷിക ദിനം സി പി ഐ എം എയ്യാല്‍ ചിറ്റിലാംകാട് സൗത്ത് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ആചരിച്ചു. പാര്‍ട്ടി ഓഫീസിനു മൂന്നില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം കെ.എന്‍ നായര്‍ പതാക ഉയര്‍ത്തി പ്രഭാതഭേരി മുഴക്കി. തുടര്‍ന്ന് ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ലോക്കല്‍ കമ്മിറ്റി അംഗം പി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന അനുസ്മരണ യോഗം സി പി ഐ എം പന്നിത്തടം ലോക്കല്‍ സെക്രട്ടറി ഫ്രാന്‍സിസ് കൊള്ളന്നൂര്‍ ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ ഷംസീന സക്കീര്‍ ഹുസൈന്‍, ഷൈലജ ഗണേശന്‍ എന്നിവര്‍ സംസാരിച്ചു. സൗത്ത് ബ്രാഞ്ച് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതവും, സി കെ അച്യുതന്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT