25.5 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗവ. സ്‌കൂളില്‍ ‘സഭാങ്കണ’ത്തിന്റെ ഉദ്ഘാടനം നടത്തി

എരുമപ്പെട്ടി ഗവ. സ്‌കൂളില്‍ ‘സഭാങ്കണ’ത്തിന്റെ ഉദ്ഘാടനം നടത്തി

45

എരുമപ്പെട്ടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച സഭാങ്കണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോ.വി.സി.ബിനോജ്, പഞ്ചായത്ത് മെമ്പര്‍ എം.കെ.ജോസ്, പി.ടി.എ പ്രസിഡന്റ് ഷീബ രാജേഷ്, എസ്.എം.സി ചെയര്‍മാന്‍ വി.എസ്.ശ്രീജന്‍, പ്രിന്‍സിപ്പല്‍ ഷീബ ജോസ്, സ്റ്റാഫ് സെക്രട്ടറി ജെ.എഫ്.സിന്‍ഡ, പിടിഎ അംഗങ്ങളായ ടി കെ ശിവന്‍, പി ബി വിപിന്‍, എന്നിവര്‍ സംസാരിച്ചു. പ്ലസ് ടൂ വിഭാഗത്തിന്റെ അങ്കണം ടൈല്‍ വിരിച്ച് മനോഹരമാക്കുകയെന്നതാണ് പദ്ധതി.

ADVERTISEMENT
error: Content is protected !!