പോര്‍ക്കുളം പഞ്ചായത്തോഫീസിലേക്ക് ബിജെപി മാര്‍ച്ചും ധര്‍ണ്ണയും നടത്തി

പാഴായ അഞ്ച് വര്‍ഷങ്ങള്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ബി.ജെ.പി. നേതൃത്വത്തില്‍ പോര്‍ക്കുളം പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബി.ജെ.പി. നോര്‍ത്ത് ജില്ലാ ജന:സെക്രട്ടറി വിബിന്‍ കൂടിയേടത്ത് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിനോദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി.ജെ.ജെബിന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി മഹേഷ് തിരുത്തിക്കാട്, മണ്ഡലം ട്രഷറര്‍ വിഗീഷ് അപ്പു, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സജിത്ത്, വാര്‍ഡ് മെമ്പര്‍ നിമിഷ വിഗീഷ്, മണ്ഡലം വൈസ് പ്രസിഡന്റ് പ്രഭാകരന്‍ പുഴങ്കര, പഞ്ചായത്ത് ജന:സെക്രട്ടറി എസ്.വി പ്രേമദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

ശ്രീജിത്ത് കമ്പിപാലം, റോയ് മുട്ടത്ത്, സുധീര്‍ പോര്‍ക്കുളം, അഖിലേഷ്, കുമാരിജയന്‍, ശ്രീജിത്ത് നോങ്ങല്ലുര്‍, ഷിജു പോര്‍ക്കുളം, വിവേക് മങ്ങാട് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ക്രിമിറ്റോറിയം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കുക, പഞ്ചായത്തിലെ തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ ശരിയാക്കുക, അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം അനുവദിക്കുക, അശാസ്ത്രീയമായി കാനക്ക് മുകളില്‍ വാട്ടര്‍ ടാങ്ക് നിര്‍മ്മിച്ചത് ഉടന്‍ പരിഹാരം കാണുക, എന്നി നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിച്ചായിരുന്നു ബി.ജെ.പി. പ്രതിഷേധം.

 

ADVERTISEMENT