പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലിഷ് സ്‌കൂളില്‍ പ്രമേഹരോഗ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. പ്രമേഹരോഗ വിദഗ്ദനും കുന്നംകുളം ഐഎംഎ പ്രസിഡന്റുമായ ഡോ. ഷമീര്‍ സി സുലൈമാന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തിനുണ്ടാക്കുന്ന ദോഷങ്ങള്‍, പ്രമേഹം എങ്ങനെ തടയാം എന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മധുരപലഹാരങ്ങളിലെ പഞ്ചസാരയുടെ അളവ് ചിത്രീകരിക്കുന്ന പ്രദര്‍ശനവും ലഘുലേഖകളുടെ വിതരണവും നടന്നു. സീനിയര്‍ സെക്കന്‍ഡറി വിഭാഗം ജൂനിയര്‍ പ്രിന്‍സിപ്പല്‍ സാജിത റസാഖ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എസ് സുപ്രഭ, നാദിന്‍ അല്‍മാസ്, അജാസ് കരീം എന്നിവര്‍ സംസാരിച്ചു.