കുന്നംകുളം കൃഷിഭവന്റെ നേതൃത്വത്തില്‍, വയല്‍ ശുദ്ധമായാല്‍ വയര്‍ ശുദ്ധമാകും എന്ന തലക്കെട്ടില്‍ ജനകീയ ബോധവല്‍കരണ ക്യാമ്പയിന് തുടക്കമായി. കേരള കാര്‍ഷിക സര്‍വകലാശാല യൂ ജി വിഭാഗം വിദ്യാര്‍ത്ഥികള്‍, വിവേകാനന്ദ കോളേജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍, പാടശേഖര സമിതി അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. വിവേചന രഹിതമായ വള പ്രയോഗങ്ങള്‍ – കീടനാശിനി പ്രയോഗങ്ങള്‍ മണ്ണിനും മനുഷ്യര്‍ക്കും വരുത്തുന്ന ദോഷവശങ്ങള്‍ കര്‍ഷകര്‍ക്ക് മനസിലാക്കി കൊടുക്കുക എന്നതാണ് ബോധവല്‍ക്കരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ആവശ്യത്തിന് മാത്രം വള പ്രയോഗം നടത്തുക, യൂണിവേഴ്‌സിറ്റിയുടെയും കൃഷി വകുപ്പിന്റെയും നിര്‍ദ്ദേശ ക്രമം അനുസരിച്ചു മാത്രം കീടനാശിനികള്‍ ഉപയോഗിക്കുക, കൃത്യമായ ഡോസേജ് പാലിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കി. കുന്നംകുളം കൃഷി ഓഫീസര്‍ എസ് ജയന്‍, മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല അവസാന വര്‍ഷ യൂ.ജി വിദ്യാര്‍ത്ഥി നെഹ്ല ഫാത്തിമ, കൃഷി അസിസ്റ്റന്റ് സ്‌നേഹ വി ജോസ്, കക്കാട് പാടശേഖര സമിതി സെക്രട്ടറി വിനയ ചന്ദ്രന്‍, വേലായുധന്‍ മാസ്റ്റര്‍, കര്‍ഷകരായ അര്‍ജുനന്‍, ഓടാട്ട് രവി, തുടങ്ങിയവര്‍ പങ്കെടുത്തു.
Home Bureaus Kunnamkulam ‘വയല്‍ ശുദ്ധമായാല്‍ വയര്‍ ശുദ്ധമാകും’ ജനകീയ ബോധവല്‍കരണ ക്യാമ്പയിന് തുടക്കമായി