നന്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹായനിധി സമാഹരണ സമ്മാന കൂപ്പണ്‍ പുറത്തിറക്കി

പുന്നയൂര്‍ നന്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹായനിധി സമാഹരണ സമ്മാന കൂപ്പണ്‍ പുറത്തിറക്കി. കുഴിങ്ങര വട്ടംപാടം സെന്ററില്‍ നടന്ന ചടങ്ങില്‍ പാവിട്ടകുളങ്ങര ശിവഭദ്ര ക്ഷേത്രം മേല്‍ശാന്തി ശരത് നമ്പൂതിരി നിലവിളക്ക് തെളിയിച്ച്, ആദ്യ കൂപ്പണ്‍ കാരയില്‍ വിജയന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. നന്മ പ്രസിഡന്റ് ശാന്ത ഹരിദാസന്‍, സെക്രട്ടറി അമ്പിളി ബാബു, ട്രഷറര്‍ ഉഷ നിഷാദ്, പാവിട്ടകുളങ്ങര ശിവഭദ്ര ക്ഷേത്രം സെക്രട്ടറി ദയാനന്ദന്‍ മാമ്പുള്ളി, മോഹനന്‍ ഈച്ചിതറയില്‍, സുരേഷ് ഈച്ചിതറയില്‍ എന്നിവര്‍ സംസാരിച്ചു. സ്മിത സുനില്‍ സ്വാഗതവും ക്ഷേത്രം ട്രഷറര്‍ രമേശന്‍ ചന്ദിരുത്തില്‍ നന്ദിയും പറഞ്ഞു. നറുക്കെടുപ്പ് സെപ്റ്റംബര്‍ 8 തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് കുഴിങ്ങര വട്ടംപാടം സെന്ററില്‍ നടക്കും.

ADVERTISEMENT