പ്രാദേശിക മാധ്യമരംഗത്തെ മികവിന് സിസിടിവി സീനിയര്‍ റിപ്പോര്‍ട്ടര്‍ ഹരി ഇല്ലത്തിന് ആദരം. എസ്‌കെഎസ്എസ്എഫ് കടവല്ലൂര്‍ വടക്കുമുറി യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ആദരം ഒരുക്കിയത്. അല്‍ ഹയാത്ത് ഇംഗ്ലീഷ് സ്‌കൂള്‍ ഹാളില്‍ നടന്ന സദസ്സിന്റെ ഉദ്ഘാടനം മഹല്ല് ഖത്തീബ് കെ കെ സുലൈമാന്‍ ദാരിമി നിര്‍വഹിച്ചു. എസ് കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ കടവല്ലൂര്‍ അധ്യക്ഷത വഹിച്ചു.
മേഖലയില്‍ നിന്നും എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ മെമെന്റോ നല്‍കി അനുമോദിച്ചു. മഹല്ല് പ്രസിഡന്റ് മുഹമ്മദ് ഹാജി, കമ്മിറ്റിയംഗം എ സൈനുദ്ദീന്‍, എസ്.കെ.എസ്.എസ്.എഫ് പ്രവാസി പ്രതിനിധികളായ ജമാല്‍, മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പൊന്നാനി ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദ് ഷഫീര്‍, ഡല്‍ഹി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനി ഇര്‍ഫാന ജന്നത്ത് എന്നിവര്‍ മോട്ടിവേഷന്‍ ക്ലാസ് നയിച്ചു.