കുടുംബ സംഗമം സംഘടിപ്പിച്ചു

കാട്ടകാമ്പാല്‍ പഞ്ചായത്തിലെ അരുവായി വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. കോട്ടോല്‍
മംഗലം പാലത്തില്‍ നടന്ന സംഗമം കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് സി .ബി രാജീവ് ഉദ്ഘാടനം ചെയ്തു.  വാര്‍ഡ് പ്രസിഡന്റ് മിനി ടീച്ചര്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ . ജയശങ്കര്‍ മുഖ്യ അതിഥിയായി.
മണ്ഡലം പ്രസിഡന്റ് എം . എം അലി, കോണ്‍ഗ്രസ് നേതാക്കളായ എം. എസ് മണികണ്ഠന്‍, സുനില്‍ അരുവായി,എം .എ അബ്ദുല്‍ റഷീദ്, എന്‍ .എം റഫീഖ്, സോണി സക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന വില്‍സണ്‍ മുണ്ടുംപാലിനെ സ്വീകരിച്ചു.തുടര്‍ന്ന് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെയും നല്‍കി അനുമോദിച്ചു.

ADVERTISEMENT