ചാവക്കാട് നഗരസഭയുടെ കീഴിലുള്ള ഒമ്പതാം വാര്‍ഡിന്റെ നേതൃത്വത്തില്‍ രണ്ടാംഘട്ട ഹരിത ഭവന അവാര്‍ഡ് വിതരണവും വിദ്യാര്‍ത്ഥികള്‍ക്കായി ശുചിത്വ ഗ്രാമം എന്ന പേരില്‍ സംഘടിപ്പിച്ച ചിത്രരചന മത്സരവിജയികള്‍ക്ക് സമ്മാനദാനവും നടന്നു. മാലിന്യ സംസ്‌കരണം എന്ന പ്രയാസമേറിയ കാര്യത്തെ ഏറ്റെടുക്കുന്നവര്‍ക്കായി വാര്‍ഡില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഹരിത ഭവനം പദ്ധതി. 100% വും എല്ലാ മാസവും കൃത്യമായി ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കുന്ന വീടുകള്‍ക്കും പ്രോത്സാഹനമായി അവാര്‍ഡുകള്‍ നല്‍കുന്നു. രണ്ടാംഘട്ട ഹരിത ഭവന പദ്ധതിയുടെ ചടങ്ങ് നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷറ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് കെ വി സത്താര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സെക്രട്ടറി ആകാശ് പുരസ്‌കാര വിതരണവും നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ അഞ്ചു കെ തമ്പി വേസ്റ്റ് ബിന്‍ വിതരണവും ചെയ്തു. ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും വിത്തുകള്‍ വിതരണം ചെയ്തു .