26.2 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kechery കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ചൂണ്ടല്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ചൂണ്ടല്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു

57

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ചൂണ്ടല്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ നടന്നു. പാറന്നൂരില്‍ പുലിക്കോട്ടില്‍ പി.കെ. മേരിക്കുട്ടി ടീച്ചറുടെ വസതിയില്‍ നടന്ന കണ്‍വെന്‍ഷന്‍ പെന്‍ഷനേഴ്‌സ് ജില്ലാ ജോയിന്റ് സെക്രട്ടറി മെജോ ബ്രൈറ്റ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് വി..എ. ജോണി അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡണ്ട് സി.എന്‍. ശ്രീധര കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി സി.ഐ. മോഹന്‍ദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ബ്ലോക്ക് സെക്രട്ടറി പി.വി. ചാക്കോച്ചന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ.എഫ്. ജോണി അനുമോദന പ്രഭാഷണം നടത്തി. ബ്ലോക്ക് ട്രഷറര്‍ സി.യു. ആലീസ്, യൂണിറ്റ് രക്ഷാധികാരി എ.എ.ചന്ദ്രന്‍ എന്നിവര്‍ നവാഗതരെ സ്വീകരിച്ചു. ചാള്‍സ് പി. വര്‍ഗ്ഗീസ്, കെ. ചന്ദ്രന്‍, ഡോ. ജോ കുര്യാക്കോസ്, കെ.എല്‍.ആനി ടീച്ചര്‍, എം.എം. സലീം, എം. ഇന്ദിര ദേവി എന്നിവര്‍ സംസാരിച്ചു. അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും കണ്‍വെന്‍ഷന്റെ ഭാഗമായി അരങ്ങേറി.

ADVERTISEMENT
error: Content is protected !!