പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ 2025 – 26 വര്‍ഷത്തെ ജൂനിയര്‍ എസ്പിസി കേഡറ്റുകളുടെ ബാച്ചിന്റെ ഉദ്ഘാടനം കുന്നംകുളം പോലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സി.വി.മധു നിര്‍വഹിച്ചു. പുതിയ കാലത്ത് ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ എസ്.പി.സി. വിദ്യാര്‍ത്ഥികളുടെ പങ്ക് നിര്‍ണ്ണായകമാണെന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍വഴി കാണിക്കുക എന്നത് മൂല്യവത്തായ വിദ്യാഭ്യാസത്തിന്റെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ എസ്.പി.സി. വിഭാഗം മേധാവി സാജിത റസാഖ് അധ്യക്ഷത വഹിച്ചു. അന്‍സാര്‍ സ്‌ക്കൂള്‍ എസ്.പി.സി. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍ പി.അന്‍ഷാദ് സംസാരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ കെ.എ.അബൂബക്കര്‍ സ്വാഗതവും, പി.കെ.ആതിര നന്ദിയും പറഞ്ഞു.