ശക്തമായ മഴയെ തുടര്‍ന്ന് വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കടവല്ലൂര്‍ പഞ്ചായത്തിലെ പരുവക്കുന്ന് പതിനാറാം വാര്‍ഡിലെ കോലടിക്കുന്നില്‍ പാറമേല്‍ സഹീറിന്റെ വീടിന്റെ ഒരു വശത്തെ ഭിത്തിയാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഇടിഞ്ഞ് വീണത്. സഹീറും ഭാര്യയും കുട്ടികളും അകത്തെ മുറിയിലാണ് ഉറങ്ങിയിരുന്നത്. വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മുറിയുടെ ചുമര്‍ തകര്‍ന്ന് വീണത് കണ്ടത്. കല്ലുകള്‍ വീണതിനെ തുടര്‍ന്ന് സഹീറിന്റെ സഹോദരന്‍ മുഹമ്മദാലിയുടെ വീടിന്റെ ജനലിന്റെ ചില്ലുകള്‍ പൊട്ടുകയും ടൈല്‍സിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരും വില്ലേജ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.