കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി കിഴൂര്‍ ശ്രീ കാര്‍ത്ത്യായനിദേവീ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും , ഗജപൂജയും ആനയൂട്ടും നടന്നു. ശനിയാഴ്ച രാവിലെ 6 മണിക്ക് ക്ഷേത്രത്തിന് പുറത്ത് പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഡത്തില്‍ മഹാഗണപതിഹോമം ക്ഷേത്രം തന്ത്രി പോര്‍ക്കുളം കരകന്നൂര്‍ വടക്കേടത്ത് നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു. തുടര്‍ന്ന് 9 ന് ഗജപൂജയും ആനയൂട്ടും ആരംഭിച്ചു. കുന്നംകുളം നഗരസഭ വികസന കാര്യ സ്ഥിരം സമതി അധ്യക്ഷന്‍ പി എം സുരേഷ് ഗജവീരന്‍ ചെമ്പൂക്കാവ് വിജയ് കണ്ണന് ആദ്യ ഉരുള നല്‍കി ആനയൂട്ടിന് തുടക്കം കുറിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സജിനി പ്രേന്‍, ദേവസ്വം ഓഫീസര്‍ അഖില്‍ നന്ദകുമാര്‍, ക്ഷേത്ര ഉപദേശകസമതി പ്രസിഡന്റ് പി.ജി റോയ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആനയൂട്ടില്‍ 25 ആനകള്‍ പങ്കെടുത്തു. സംഘാടകസമിതി ഭാരവാഹികളായ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പി. ജി. റോയ്, സെക്രട്ടറി വി.വി വിമല്‍, ട്രഷറര്‍ അഖില്‍ നന്ദകുമാര്‍, ജന.കണ്‍വീനര്‍ സി. പ്രവീണ്‍കുമാര്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.