ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം .( പുഴയ്ക്കല്‍ ഭാഗത്തേയ്ക്ക് ബൈക്കില്‍ പോയിരുന്ന ആബേല്‍ ചാക്കോ മുന്നില്‍ പോയിരുന്ന ബസിനെ മറികടക്കുന്നതിനിടെ തെന്നി വീണ് ബസിനടിയിലേക്ക് മറിയുകായിരുന്നു. ഇതോടെ ആബേലിന്റെ തലയില്‍ കൂടി ബസ് കയറി. തെന്നിവീണ ശേഷം എതിര്‍ഭാഗത്തു നിന്ന് വന്ന സ്‌കൂട്ടറില്‍ തട്ടുകയും ചെയ്തു. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ) ഫെഡറല്‍ ബാങ്ക് ജീവനക്കാരനായ ആബേല്‍ ഓഫീസിലേക്ക് പോകും വഴിയാണ് അപകടം നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞമാസം എംജി റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ചതിന് പിന്നാലെയാണ് ഇന്ന് രാവിലെ അയ്യന്തോള്‍ കുറിഞ്ഞാക്കാല്‍ ജംഗ്ഷനില്‍ വീണ്ടും അപകമരണമുണ്ടായത്.സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായ് രംഗത്തെത്തി.പ്രതിപക്ഷ സംഘടനകള്‍ ഒരു മണിക്കൂറോളം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് തൃശ്ശൂര്‍ അയ്യന്തോള്‍ റോഡില്‍ വന്‍ ഗതാഗതക്കുരുക്കും ഉണ്ടായി.സംഭവത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.