സൗജന്യ ഔഷധ കഞ്ഞിവിതരണം ആരംഭിച്ചു

എരുമപ്പെട്ടി പഞ്ചായത്ത് കുടുംബശ്രീ പതിനൊന്നാം വാര്‍ഡ് എ.ഡി.എസിന്റെ നേതൃത്വത്തില്‍ സൗജന്യ ഔഷധ കഞ്ഞിവിതരണം ആരംഭിച്ചു.
നാടിനാകെ ആരോഗ്യം നല്‍കുക എന്ന ലക്ഷ്യത്തോടെ കുണ്ടന്നൂര്‍ ചുങ്കം ഹെല്‍ത്ത് സെന്ററില്‍ ഏഴ് ദിവസമാണ് ഔഷധകഞ്ഞി വിതരണം
ഒരുക്കിയിട്ടുള്ളത്.കഴിഞ്ഞ 9 വര്‍ഷമായി ഔഷധ കഞ്ഞി വിതരണം നടത്തുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷീജ സുരേഷ് അധ്യക്ഷയായി. ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍ അമ്പിളി വിനോദ്, ഓമന ഉണ്ണികൃഷ്ണന്‍, വി.കെ.സഫിയ, കെ.എം.ആസിയ, ദമയന്തി രാവുണ്ണി, നളിനി രവീന്ദ്രന്‍, ഗിരിജ ഷാജു, ബിന്ദു എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT