ചാന്ദ്രദിനാഘോഷം നടത്തി

പഴഞ്ഞി മാര്‍ ബസേലിയോസ് എല്‍ പി സ്‌കൂളില്‍, ചാന്ദ്രോത്സവം 2025 എന്ന പേരില്‍ വിവിധ പരിപാടികളോടെ ചാന്ദ്രദിനാഘോഷം നടത്തി. റോക്കറ്റ് നിര്‍മ്മാണം, പോസ്റ്റര്‍, കൊളാഷ്, ക്വിസ്, അമ്പിളിക്കവിത, വീഡിയോ പ്രദര്‍ശനം, അമ്പിളിമാമന് ഒരു കത്ത്, ഡിജിറ്റല്‍ മാസിക തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച റോക്കറ്റുകളുടെ പ്രദര്‍ശനവും, സോളാര്‍ സിസ്റ്റം മോഡലും, റോക്കറ്റ് വിക്ഷേപണത്തിന്റെ ട്രയല്‍ നടത്തിയതും കൗതുകമായി. അധ്യാപകരായ ഫെമി വര്‍ഗീസ്, കെ ടി സിസി, സിംന സണ്ണി, സരുണ്‍ കെ സൈമണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT