25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu പൂര്‍വ്വ അധ്യാപക -വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

പൂര്‍വ്വ അധ്യാപക -വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

പോര്‍ക്കുളം എം കെ യു പി സ്‌കൂളില്‍ പൂര്‍വ്വ അധ്യാപക -വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാദ്ധ്യക്ഷനും വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ അഭിവന്ദ്യ സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് രതീഷ് കെ.കെ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മുന്‍ പി ടി എ പ്രസിഡണ്ടുമായ സി.ജി രഘുനാഥ്, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതിഷ്, സഭാ ട്രസ്റ്റി ഗീവര്‍ മാണി, സഭാ സെക്രട്ടറി ബിനോയ് പി മാത്യു, പോര്‍ക്കുളം ഇടവക വികാരിയും മുന്‍ പി ടി എ പ്രസിഡണ്ടുമായ ഫാ. ഗിവര്‍ഗീസ് ചെമ്മണൂര്‍ , പൂര്‍വ്വ അദ്ധ്യാപകര്‍, മുന്‍ പി ടി എ ,എം പി ടി എ അംഗങ്ങള്‍, വാര്‍ഡ് മെമ്പര്‍ മാര്‍ എന്നിവര്‍ സംസാരിച്ചു. പൂര്‍വ്വ അദ്ധ്യാപകരില്‍ ഏറ്റവും മുതിര്‍ന്ന അദ്ധ്യാപികയായ ശോശാമ്മ ടീച്ചര്‍ മെത്രാപ്പോലീത്തയ്ക്ക് സ്‌നേഹോപഹാരം നല്‍കി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ചേര്‍ന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ഗുരു ശ്രേഷ്ഠന്മാരെ സ്‌നേഹോപഹാരവും പൊന്നാടയും നല്‍കി ആദരിച്ചു.

ADVERTISEMENT
error: Content is protected !!