32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu യുഎഇ വേദിയാകുന്ന കരാട്ടെ വണ്‍ പ്രീമിയര്‍ ലീഗില്‍ മത്സരിക്കാനൊരുങ്ങി വടക്കേക്കാട് സ്വദേശി മിതാലി

യുഎഇ വേദിയാകുന്ന കരാട്ടെ വണ്‍ പ്രീമിയര്‍ ലീഗില്‍ മത്സരിക്കാനൊരുങ്ങി വടക്കേക്കാട് സ്വദേശി മിതാലി

40

വേള്‍ഡ് കരാട്ടെ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന പ്രീമിയര്‍ ലീഗ് വണ്ണില്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന്‍ ലഭിച്ച് വടക്കേക്കാട് നായരങ്ങാട് സ്വദേശിനി കെ പി മിതാലി. യുഎഇയിലെ ഫുജൈറയില്‍ ഫെബ്രുവരി 12 മുതല്‍ 15 വരെ നടക്കുന്ന മത്സരത്തില്‍ കത്ത വിഭാഗത്തിലാണ് കേരളത്തില്‍ നിന്നുള്ള ഏക താരമായി മിതാലി ഗള്‍ഫിലേക്ക് പോകുന്നത്. കരാത്തെ ജീവിതത്തില്‍ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ഇപ്പോള്‍ അപൂര്‍വ്വ നേട്ടം മിതാലി കൈവരിച്ചിരിക്കുന്നത്. മൂന്ന് വയസ്സുമുതല്‍ കരാത്തെ അഭ്യസിച്ചു വരുന്ന മിതാലി, കിനോജി റ്യൂ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ സെന്‍സെയ് സുനിലിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.

ADVERTISEMENT
error: Content is protected !!