31.5 C
Kunnamkulam
Tuesday, November 17, 2026
Home Bureaus Perumpilavu നെല്‍കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി പഴഞ്ഞി മാര്‍ത്തോമ്മ സ്‌കൂളിലെ കുട്ടികള്‍ പാടം സന്ദര്‍ശിച്ചു

നെല്‍കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി പഴഞ്ഞി മാര്‍ത്തോമ്മ സ്‌കൂളിലെ കുട്ടികള്‍ പാടം സന്ദര്‍ശിച്ചു

33

കാര്‍ഷിക സംസ്‌കാരത്തിന്റെ മഹത്ത്വവും നെല്‍കൃഷിയുടെ പ്രാധാന്യവും കുട്ടികള്‍ക്ക് നേരിട്ട് മനസ്സിലാക്കുന്നതിനായി പഴഞ്ഞി മാര്‍ത്തോമ്മ സ്‌കൂളിലെ കുട്ടികള്‍ പാടം സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു. പഴഞ്ഞി കൂട്ടു കൃഷി സഹകരണ സംഘത്തിന്റെ സെക്രട്ടറിയും വാര്‍ഡ് മെമ്പറുമായ ടി എസ് മണികണ്ഠന്‍ ഞാറ് നടീല്‍ ഉത്സവത്തിന് നേതൃത്വം നല്‍കി. .കുട്ടികള്‍ ആവേശത്തോടെ പാടത്തിറങ്ങി ഞാറ് നട്ടു. നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും കര്‍ഷകരില്‍ നിന്ന് മനസ്സിലാക്കി. മണ്ണിനോടും പ്രകൃതിയോടും കൃഷിയോടുമുള്ള സ്‌നേഹവും ആദരവും വളര്‍ത്താന്‍ ഈ പ്രവര്‍ത്തനം സഹായകമായി.പാഠപുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവിനപ്പുറം നേരിട്ടുള്ള അനുഭവത്തിലൂടെ പഠിക്കാനുള്ള മികച്ച അവസരമായി . ഹെഡ്മാസ്റ്റര്‍ ലൈനു മാഷ് , അഫ്‌സല്‍ വി കെ, പ്രിയ എം , റിന്‍സി ചാക്കോ തുടങ്ങി അധ്യാപകരും കര്‍ഷകരും പരിപാടിയില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!