ഇന്ത്യാ മുന്നണിയുടെ നുണപ്രചരണത്തിലും ,ആള്‍ക്കൂട്ട അരാജകത്ത്വത്തിലും പ്രതിഷേധിച്ച് രാജ്യവ്യാപകമായി ബി.ജെ.പി നടത്തുന്ന ജനാധിപത്യ സംരക്ഷണ പ്രതിഷേധ ജനസഭ, കടവല്ലൂര്‍ പഞ്ചായത്തു കമ്മിറ്റിയുട നേതൃത്വത്തില്‍ നടത്തി. ബി.ജെ.പി പഞ്ചായത്തു പ്രസിഡണ്ട് പ്രതീഷിന്റെ അദ്ധ്യക്ഷതയില്‍ കരിക്കാട് സെന്ററില്‍ നടത്തിയ പ്രതിഷേധ ജനസഭ ബി.ജെ.പി സംസ്ഥാന സമിതി അംഗം ധയാനന്ദന്‍ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു. തൃശൂര്‍ നോര്‍ത്ത് ജില്ല വൈസ് പ്രസിഡണ്ട് എം.വി ഉല്ലാസ് മുഖ്യ പ്രഭാഷണം നടത്തി. എരുമപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രസന്ന വിശ്വനാഥന്‍, കടവല്ലൂര്‍ വെസ്റ്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് വേലായുധന്‍,എരുമപ്പെട്ടി ജനറല്‍ സെക്രട്ടറി അഭിലാഷ് രമേഷ്ബാബു, രാജേഷ് എന്നിവര്‍ സംസാരിച്ചു.



