കുണ്ടനിയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ കത്തിച്ചു

കുണ്ടനിയില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ കത്തിച്ചു.പുന്നയൂര്‍ക്കുളം ആല്‍ത്തറ കുണ്ടനി തണ്ടേങ്കാട്ടില്‍ അശോകന്റെ മകന്‍ അഭിലാഷിന്റെ വീട്ടിലെ ബൈക്കുകളാണ് വെള്ളിയാഴ്ച്ച രാത്രി 1.30 ഓടെ കത്തിച്ചത്.വീടിന്റെ ഷെഡില്‍ നിര്‍ത്തയിട്ടിരുന്ന സ്‌കൂട്ടിയും, ബുള്ളറ്റുമാണ് അഗ്നിക്കിരയാക്കിയത്. സകുട്ടി പൂര്‍ണമായും കത്തി നശിച്ചു. വീട്ടുകാരും അയല്‍വാസികളും ചേര്‍ന്നാണ് തീയണച്ചത്.വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി.സംഭവത്തില്‍ അഭിലാഷിന്റെ അയല്‍വാസി ശിവദാസനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി ശിവദാസന്‍ മാനസിക വിഭ്രാന്തിയില്‍ പെരുമാറുന്ന ആളാണന്ന് നാട്ടുകാര്‍ പറയുന്നു.

ADVERTISEMENT