കുന്നംകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌ക്കൂളിലേ ലൈബ്രററിയിലേക്ക് പുസ്തകങ്ങള്‍ നല്‍കി സിസിടിവി. സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് വിശാലമായ ലൈബ്രററി സജ്ജീകരിക്കുന്നത്. വായനയെ പ്രോത്സാഹിപ്പിക്കാനും കുട്ടികളില്‍ വായനശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ ലൈബ്രറി ഒരുക്കുന്നത്. ഇതിനായി വിവിധയിടങ്ങളില്‍ നിന്ന് പുസ്തകങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ സിസിടിവിയിലെത്തിയത്. സ്ഥാപനത്തിലെ ലൈബ്രററിയില്‍ നിന്ന് 100 ഓളം പുസ്തകങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. സിസിടിവി മാനേജിംങ്ങ് ഡയറക്ടര്‍ ടി വി ജോണ്‍സണ്‍ പുസ്തകങ്ങള്‍ കൈമാറി. ചടങ്ങില്‍ മാനേജര്‍ സിന്റോ ജോസ്, ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.