കുന്നംകുളം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംയോജിത പച്ചക്കറി കൃഷിക്കായി തൈകള്‍ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എ. അസീസ് പുല്ലാംകുഴല്‍ വിദ്വാന്‍ ടി.എ. ശിവദാസന് പച്ചക്കറി തൈകള്‍ കൈമാറിക്കൊണ്ട് വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.സി. ലിമി, വൈസ് പ്രസിഡന്റ് ജിതിന്‍ കെ.വിജയ്, ബോര്‍ഡ് മെമ്പര്‍മാരായ എം.എ.വേലായുധന്‍ മാസ്റ്റര്‍, ജി.കെ. ജിന്നി, അഡ്വ.പ്രസാദ്, പുഷ്പ ജോണ്‍, ശശികല സുകുമാരന്‍, വിദ്യ രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 25,000 പച്ചക്കറി തൈകളാണ് കുന്നംകുളം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യുന്നത്.