ചൊവ്വന്നൂര്‍ കല്ലഴിക്കുന്ന് അഞ്ചുതെങ്ങില്‍ പന പൊട്ടിവീണ് വീട് ഭാഗികമായി തകര്‍ന്നു. മുത്ത്പീടിക വീട്ടില്‍ പരേതനായ ജോസിന്റെ വീടാണ് തകര്‍ന്നത്. ശനിയാഴ്ച ഉച്ചത്തിരിഞ്ഞ് 3 മണിയോടെയായിരുന്നു അപകടം. സംഭവ സമയം വീട്ടില്‍ ജോസിന്റെ പ്രായമായ മാതാവും ഭാര്യ ജയയും ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. വിവരമറിഞ്ഞ് ചൊവ്വന്നൂര്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. പന മുറിച്ചുമാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.