ചെമ്മണ്ണൂരില്‍ സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

 

ആര്‍ത്താറ്റ് ചെമ്മണ്ണൂരില്‍ സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. 6 പേര്‍ക്ക് പരിക്കേറ്റു.സിപിഎം പ്രവര്‍ത്തകരും ചെമ്മണ്ണൂര്‍ സ്വദേശികളുമായ പ്രണവ്, ആരിഫ്, അര്‍ജുന്‍, ബിജെപി പ്രവര്‍ത്തകരായ വിഷ്ണു, ശ്രീനാഥ്, ദേവദത്ത് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 7:40നാണ് ചെമ്മണ്ണൂരില്‍ വെച്ചാണ് സംഘര്‍ഷമുണ്ടായത്. പരിക്കേറ്റവരെ കുന്നംകുളം മലങ്കര, ദയ റോയല്‍, താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT