പുന്ന ഹിന്ദു സേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി,പിജി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി അനുമോദിച്ചു. കവി രാധാകൃഷ്ണന്‍ കാക്കശേരി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് കെ.ആര്‍. മോഹനന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സമാജം പ്രസിഡന്റ് രാധാകൃഷ്ണന്‍ മാസ്റ്ററെ പൊന്നാടയിച്ച് ആദരിച്ചു.ചാവക്കട് ഗവ. ഹോസ്പിറ്റല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.രാം കുമാര്‍ കൈപ്പുളി ‘വിദ്യാഭ്യാസവും ആരോഗ്യ പരിപാലനവും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സി.കെ.ബാലകൃഷ്ണന്‍, പി.സി. വേലായുധന്‍,ഇ.വി. ശശി, വി.എസ്. സുമേഷ്, എം.ടി. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.**