എരുമപ്പെട്ടി ഫൊറോന കുടുംബ കൂട്ടായ്മ ജനറല്‍ ബോഡി യോഗവും, ആദരം 2025 ഉം, എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളിയില്‍ സംഘടിപ്പിച്ചു. തൃശൂര്‍ അതിരൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ഫ്രാന്‍സീസ് പള്ളി കുന്നത്ത് ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരിയും ,ചെയര്‍മാനുമായ ഫാ. ജോഷി ആളൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഫൊറോന അനിമേറ്റര്‍ ഫാ.ഷാന്റോ തലക്കോട്ടൂര്‍ , കണ്‍വീനര്‍ ബിജു.സി.വര്‍ഗ്ഗീസ്, സെക്രട്ടറി ഡോക്ടര്‍ ജോണ്‍സന്‍ ആളൂര്‍ , ട്രഷറര്‍ ഫെസിന്‍ മാത്യു , ഭാരവാഹികളായ ദീപ മനോജ് , ഡോ. എന്‍.വി ആന്റണി ,റോബിന്‍ റാഫേല്‍ , ഉഷ പോള്‍ , എ.എഫ് രാജന്‍ ,മെല്‍ബിന്‍ ജോസഫ് , ഷാജന്‍ ടി.ടി. , എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ദേശീയ ,സംസ്ഥാന ,രൂപത ,ഫൊറോന ,ജില്ല ,യൂണിവേഴ്‌സിറ്റി ,സ്‌കൂള്‍ തലങ്ങളില്‍ വിദ്യഭ്യാസ – കല ,കായിക ,സാഹിത്യ മത്സരങ്ങളല്‍ മികവ് തെളിയിച്ചവരെയും ,പി .എസ്.സി. വഴി ജോലി ലഭിച്ചവരെയും, സമ്പൂര്‍ണ്ണ ബൈബിള്‍ പകര്‍ത്തി എഴുതിയവരെയും, ഇടവക കേന്ദ്രസമിതി ഭാരവാഹികളെയും ആദരിച്ചു.