ചെമ്മണ്ണൂര്‍ സംഘര്‍ഷം ; ആര്‍.എസ്.എസ്. അതിക്രമത്തില്‍ സി.പി.എം. പ്രതിഷേധിച്ചു

ചെമ്മണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് സംഘം നടത്തിയ നിഷ്ഠൂരമായ കടന്നാക്രമണത്തില്‍ സി പി ഐ എം കുന്നംകുളം ഏരിയ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ചെമ്മണ്ണൂര്‍ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തെ ഏകപക്ഷീയമായി സിപിഎം ആക്രമണമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വ്യാപകമായ പ്രചാരവേല നടത്തികൊണ്ടാണ് ബിജെപി ഇപ്പോള്‍ മുന്നോട്ടുപോകുന്നതെന്നും സിപിഎമ്മിനെ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ നാട്ടില്‍ ഒരു സംഘര്‍ഷം സൃഷ്ടിക്കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റി വ്യക്തമാക്കി. അതുകൊണ്ടുതന്നെ തികച്ചും നിയമപരമായ നടപടികള്‍ക്ക് വിധേയമായി കൊണ്ടാണ് സിപിഐഎം മുന്നോട്ടുപോകുന്നതെന്നും സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റി അറിയിച്ചു. സി പി ഐ എം ജില്ലാ കമ്മറ്റി അംഗം എം എന്‍ സത്യന്‍, സി പി ഐ എം ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍, കെ ബി ഷിബു, സി.കെ ലിജേഷ് എന്നിവര്‍ സംബന്ധിച്ചു.

ADVERTISEMENT