‘ കര്‍ക്കിടക ചികിത്സയും ദശപുഷ്പങ്ങളും ‘; സെമിനാര്‍ സംഘടിപ്പിച്ചു

വെസ്റ്റ് മങ്ങാട് ഗ്രാമീണ വായനശാല കര്‍ക്കിടക ചികില്‍ത്സയും ദശപുഷ്പങ്ങളും എന്ന  വിഷയത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഓമന ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് കൗണ്‍സിലറും വായനശാല പ്രസിഡണ്ടുമായ ഡെന്നീസ് മങ്ങാട് അധ്യക്ഷതവഹിച്ചു. പോര്‍ക്കുളം പഞ്ചായത്ത് അംഗം വിജിത പ്രജി, നേതൃസമതി കണ്‍വീനര്‍ പി . അരവിന്ദാക്ഷന്‍ , തമ്പി ജോബ്, പ്രമോദ് മാധവന്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ അബാക്കസ് സീനിയര്‍ വിഭാഗത്തില്‍ ദേശീയ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫിയോണ്‍ ഗിവീസ്, എം എ ഗ്രാഫിക്ക് ഡിസൈനിങ്ങില്‍ രണ്ടാം റേങ്ക് നേടിയ ഗ്ലിന്‍സി സക്കറിയ, എട്ടാം റേങ്ക് നേടിയ ഗ്ലീബി സക്കറിയയേയും ഉപഹാരം നല്‍കി ആദരിച്ചു. കര്‍ക്കിടക ചികിത്സയും ദശപുഷ്പ ങ്ങളും എന്ന വിഷയത്തെ കുറിച്ചു നടന്ന സെമിനാറിന് പാരമ്പര്യ വൈദ്യ ഗവേഷകന്‍ കെ. യു. ഹരിദാസ് നേതൃത്വം നല്‍കി.

ADVERTISEMENT