ചൂണ്ടല്‍ ലയണ്‍സ് ക്ലബ്ബിന്റെ 2025-26 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ലയണ്‍സ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ നന്ദകുമാര്‍ കൊട്ടാരത്ത് സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്‍കി. ഗുരുവായൂര്‍ വിന്നര്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ക്ലബ്ബ് പ്രസിഡണ്ട് മധു ചൂണ്ടല്‍ അധ്യക്ഷനായി. സെക്രട്ടറി വി.എസ്.സജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിജ്യണല്‍ ചെയര്‍പേഴ്‌സണ്‍ ടി.എല്‍.ഷാജു, റിജിയന്‍ ലേഡി ജോയ്‌സി ഷാജു, സോണ്‍ ചെയര്‍പേഴ്‌സണ്‍ പി.ഡി. ആന്റണി, എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ക്ലബ്ബ് അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ അനുമോദിച്ചു. സര്‍വ്വീസ് പ്രോജക്ടുകളുടെ ഉദ്ഘാടനവും, പുതിയ അംഗങ്ങളെ പരിചയപ്പെടുത്തലും നന്ദകുമാര്‍ കൊട്ടരത്ത് നിര്‍വ്വഹിച്ചു. വൃക്കരോഗം ബാധിച്ച നിര്‍ധന കുടുംബാംഗത്തിനാണ് സര്‍വ്വീസ് പ്രോജക്ടിന്റെ ഭാഗമായി ധനസഹായം കൈമാറിയത്. ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി ഷാജിലി ചെറുവത്തൂര്‍ (പ്രസിഡണ്ട്) വിനോദ് കുട്ടന്‍ (സെക്രട്ടറി), ടി.ടി. രാജന്‍ (ട്രഷറര്‍) എന്നിവരാണ് ചുമതലയേറ്റത്.