കടവല്ലൂര്‍ വില്ലന്നൂര്‍ കാരുകുളം ശ്രീ ശിവ – വിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി കര്‍ക്കിടകം ഒന്നുമുതല്‍ നടന്നു വരുന്ന രാമായണ പാരായണം ഞായറാഴ്ച ശ്രീരാമപട്ടാഭിഷേക ഘോഷയാത്രയോടെ സമാപിക്കും. രാവിലെ 6 മണി മുതല്‍ 10 മണി വരെ വസുമതി നായര്‍ ഗുരുവായൂര്‍ , സുമ കരിക്കാട് എന്നിവരാണ് രാമായണ പാരായണം നടത്തുന്നത്. ഞായറാഴ്ച രാവിലെ ക്ഷേത്രം മേല്‍ശാന്തി വിപിന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും നടക്കും തുടര്‍ന്ന് തണ്ടേക്കാട്ടില്‍ കുടുംബക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയും ശ്രീരാമ പട്ടാഭിഷേകവും ശേഷം പ്രസാദ ഊട്ടും ഉണ്ടായിരിക്കും. രാമായണ മാസാചരണ ചടങ്ങുകള്‍ക്ക് ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അശോകന്‍ കെ , സെക്രട്ടറി സുജിന്‍ , ട്രഷറര്‍ ബാലന്‍, കമ്മിറ്റി അംഗങ്ങള്‍, മാത്യ സമിതി അംഗങ്ങളും നേതൃത്വം നല്‍കും. ഓഗസ്റ്റ് മൂന്നാം തിയതി രാവിലെ നാലുമണി മുതല്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണത്തിനുള്ള സൗകര്യം ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് നാലിനാണ് ക്ഷേത്രത്തിലെ ഇല്ലം നിറയും പുത്തരി നിവേദ്യവും നടക്കുകയെന്ന് ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു
Home Bureaus Perumpilavu കാരുകുളം ശ്രീ ശിവ – വിഷ്ണു ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി കര്‍ക്കിടകം ഒന്നുമുതല്‍ നടന്നു...