അപൂര്‍വ്വ നേട്ടം കൈവരിച്ച് ദേവാംഗന സുജയ്

യുണൈറ്റഡ് നേഷൻസ് റീജിയണൽ റിസര്‍ച്ച് ഫെല്ലോഷിപ്പിന് എരുമപ്പെട്ടി സ്വദേശിനി ദേവാംഗന സുജയ് അര്‍ഹയായി. ഈ അപൂര്‍വ്വ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയായിരിക്കുകയാണ് ദേവാംഗന. എരുമപ്പെട്ടിയിലെ പ്രശ്സ്ത ഡോക്ടറായിരുന്ന സിദ്ധാര്‍ത്ഥന്റെ മകന്‍ ഡോക്ടര്‍ സുജയ് യുടേയും ഗവ.മെഡിക്കല്‍ കോളേജ് പ്രൊഫസര്‍ ഡോക്ടര്‍ റിനിയുടേയും മകളാണ് ദേവാംഗന. യു.എന്‍നിന്റെ വിവിധ പദ്ധതികളില്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് നടപ്പിലാക്കുന്ന സൈബര്‍ ക്രൈം വിഭാഗത്തിലേക്കാണ് റീജിയണല്‍ അക്കാദമി ഓണ്‍ യുണൈറ്റഡ് നാഷന്‍സ് ദേവാംഗനയെ തിരഞ്ഞെടുത്തത്.

 

 

ADVERTISEMENT