നിര്‍ത്തിയിട്ട ബസിന് പിന്നില്‍ ബൈക്കിടിച്ച് അപകടം; യുവാവിന് പരിക്ക്

അക്കിക്കാവ് – പഴഞ്ഞി റോഡില്‍ കരിക്കാട് കുരിശുപള്ളി സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിന് പുറകില്‍ ബൈക്ക് ഇടിച്ച് അപകടം. ബൈക്ക് യാത്രികന്‍ ആലത്തൂര്‍ സ്വദേശി പാലാട്ടില്‍ 25 വയസ്സുള്ള ഷാനവാസിന് പരിക്കേറ്റു. ഇയാളെ ബസ് ജീവനക്കാര്‍ ഉടന്‍ തന്നെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി -കുന്നംകുളം പഴഞ്ഞി പാതയില്‍ സര്‍വീസ് നടത്തുന്ന ജോഷി മോന്‍ ബസ്സിന് പിറകിലാണ് ബൈക്കിടിച്ചത്. വ്യാഴാഴ്ച കാലത്ത് പതിനൊന്നരയോടെയാണ് അപകടം. പഴഞ്ഞി ഭാഗത്തേക്ക് പോവുകയായി ബസ്സ്
സ്റ്റോപ്പില്‍ യാത്രക്കാരെ ഇറങ്ങുന്നതിനായി നിര്‍ത്തുന്നതിനിടെയാണ് അപകടം.

ADVERTISEMENT